മാഡ്രിഡ്: കായികരംഗത്തെ ഓസ്കര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടീമിനുള്ള പുരസ്കാരം ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. വനിതാ ടെന്നീസ് താരം ജപ്പാന്റെ നവോമി ഒസാക്ക മികച്ച വനിതാ കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടെന്നീസ് താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഏറ്റവും മികച്ച പുരുഷ കായിക താരമായി.
സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിന് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം ബില്ലി ജീന്‍ കിംഗ് അര്‍ഹയായി. സ്പെയിനിലെ സെവിയ്യയില്‍ ഓണ്‍ലൈനായാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായികതാരത്തിനുള്ള പുരസ്കാരം ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്ട്ടണ് സ്വന്തമാക്കിയപ്പോള്‍ മികച്ച സ്പോര്‍ട്ടിംഗ് ഇന്‍സ്പിരേഷനല്‍ താരത്തിനുള്ള പുരസ്കാരം ലിവര്‍പൂള്‍ താരം മൊഹമ്മദ് സ്വലാഹ് സ്വന്തമാക്കി.