ആലപ്പുഴ: കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിജയലക്ഷ്മി പട്ടാഭിരാമന് സിനിമയിലെ നടി. 2019ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ പട്ടാഭിരാമനില്‍ ജസീക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് വിജയലക്ഷ്മി. ഏതാനും ചില സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ വൃദ്ധയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ഭര്‍ത്താവ് പ്രതിയായതോടെയാണ് വിജയലക്ഷ്മി മരണം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബര്‍ മുന്നിന് ബെംഗളൂരുവില്‍ വൃദ്ധയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ബൊമ്മനഹള്ളി പോലീസ് ഡിസംബര്‍ 29ന് ഇവരുടെ ഭര്‍ത്താവ് താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മക്കളെ കൂട്ടി വിജയലക്ഷ്മി നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേയക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങയ ഇവരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുവൈറ്റിലായിരുന്നു പ്രദീപ് നാട്ടിലെത്തിയതിനുശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വിജയലക്ഷ്മിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. പല സ്റ്റേഷനുകളിലായി പ്രദീപിനെതിരെ ഇരുപതോളം കേസുകളുണ്ടെന്നാണ് വിവരം.