കാസര്‍കോട്: ലൂംസ് ബേക്കറിയുടെ നായന്മാര്മൂല ശാഖ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കാസര്‍കോട് നഗരസഭാ ചെയര്മാന് ടി.ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖ്, സലീം മൗലവി, ഹാദി തങ്ങള്‍, ലുക്മാന്, മുഹമ്മദ്, ഷംസു, ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 150 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പാര്‍ട്ടി ഹാളും ഭക്ഷണശാലയും നായന്മാര്മൂല ശാഖയില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.