കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 937.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. ഈ സ്വര്‍ണത്തിന് 46 ലക്ഷം രൂപ വില വരും. സ്വര്‍ണം മിശ്രിതരൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ദുബായില്‍ നിന്നെത്തിയ ഫ്ളൈ ദുബായ് എഫ്.ഇ.സെഡ് 4313 വിമാനത്തില്‍, തിരൂരങ്ങാടി സ്വദേശിയായ 58 വയസുള്ള യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സുധീര്‍, ഐസക് വര്‍ഗീസ്, പൗലോസ് വി ജെ, സബീഷ് സി പി, ഇന്‍സ്പെക്ടര്‍മാരായ സുമന് ഗോദരാ, റഹീസ് എന്‍, പ്രേം പ്രകാശ് മീണ, ചേതന്‍ ഗുപ്ത, ഹെഡ് ഹല്ദാറായ ചന്ദ്രന് കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Gold seized from Karippur Airport