കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.കെ.വി സുരേഷും സംഘവും നെല്ലിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ കുറ്റിക്കാട്ടില്‍ മൂന്ന് ചാക്ക് കെട്ടുകളിലായി ഒളിപ്പിച്ച നിലയില്‍ 336 ടെട്രാ പാക്കറ്റ് മദ്യം (60.48 ലിറ്റര്‍) കര്‍ണാടക മദ്യം പിടികൂടി. സംഭവത്തില്‍ നെല്ലിക്കുന്ന് പി.എസ് ഗുഡെ ദേശത്തെ് എന്‍. സതീഷനെ(44) അറസ്റ്റ് ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീശന്. കെ., അതുല്‍ ടി.വി, രാജേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ധന്യ, അശ്വതി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ സജീഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. സതീഷന് നേരത്തെയും അബ്കാരി കേസില്‍ പ്രതിയാണ്.