കാഞ്ഞങ്ങാട്: മീന്‍ പിടിക്കുന്നതിനിടെ തലകറങ്ങി പുഴയില്‍ വീണ് മധ്യവയസ്കന് മരിച്ചു.
പടന്നക്കാട് കുറുന്തൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി മുരുകന് എന്ന മാരുതി (50) ആണ് മരിച്ചത്.
അരയി പുഴയില്‍ മാളിയേക്കാല്‍ ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.