മൊഗ്രാല്‍പുത്തൂര്‍: സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധ സമരുമായി രംഗത്തിറങ്ങിയപ്പോള്‍ അധികൃതര്‍ കണ്ണ് തുറന്നു. 10 വര്‍ഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന മയില്‍പ്പാറ-മജല്‍ റോഡ് നവീകരണം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ഉറപ്പ് കിട്ടി. പ്രസ്തുത റോഡിലെ യാത്ര ദുസഹമായതോടെയാണ് ജനകീയ സമര സമിതി നാട്ടുകാരെ അണിനിരത്തി മയില്‍പ്പാറ- മജല്‍ റോഡ് ഉപരോധിച്ചത്. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഈ മാസം 31നകം റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ 9 ലക്ഷം രൂപ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ജനകീയ സമര സമിതി ചൂണ്ടക്കാട്ടി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈകിട്ട് കോണ്‍ട്രാക്ടറെ സ്റ്റേഷനില്‍ വിളിപ്പിച്ച് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. ജില്ലാ കലക്ടര്‍ ഇമ്പശേഖറിനും സമരസമിതി അംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 25ന് റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഉറപ്പ് നല്കി. ഇല്ലെങ്കില്‍ സമരത്തില്‍ താനും അണിനിരക്കുമെന്നും എം.എല്‍.എ അറിയിച്ചു. സമരം ശാലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. റിയാസ് മജല്‍, സലീം സന്ദേശം, ഗിരീഷ് മജല്‍, പ്രമീള മജല്‍, അന്‍വര്‍ കല്ലങ്കൈ, റഹിം മജല്‍, ഹനീഫ് ബദ്രിയ, കരിം മയില്‍പ്പാറ, മുനീര്‍, അഷ്റഫ്, യഹ്യ, സാബിര്‍, ധനേഷ്, സവിരാജ്, മനു നീര്ച്ചാല്, ആകാശ്, രവീന്ദ്രന്, കമലക്ഷന്‍, ഖദീജ കല്ലങ്കടി, സുമിത്ര, ശോബിത, ഗംഗ, രേഷ്മ, മുഹമ്മദ്, മുഹമ്മദ് ജബല്നൂര്, മുസ്തഫ, നൗഫല്‍, രാഘവന്, വിജയ്, ഉത്തമന്, മനോജ്, സൈനുദ്ദീന്‍ സംബന്ധിച്ചു.