കാഞ്ഞങ്ങാട്: രക്ത സമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തളര്‍ന്നു വീണ യുവതി ആസ്പത്രിയില്‍ മരിച്ചു.
ചാലിങ്കാല്‍ എണ്ണപ്പാറയിലെ സി. നിഷ(33)യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്ഷീണിതയായി തളര്‍ന്നു വീണ നിഷയെ ഗുരുതര നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
എണ്ണപ്പാറയിലെ സി. നാരായണന്റെയും നിര്‍മലയുടെയും മകളാണ്. ഭര്‍ത്താവ് വട്ടംതട്ട ഉണുപ്പും കല്ലിലെ വിജേഷ്. മൂന്നു വയസുള്ള നൈനിഷ ഏകമകളാണ്. സഹോദരന് നിധീഷ്.