ഇടുക്കി: മൂലമറ്റം ചേറാടിയില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പൊലീസ് തിരയുകയായിരുന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറാടി കീരിയാനിക്കല്‍ അജേഷി(36)നെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ അജേഷിന്റെ അച്ഛന് കുമാരനെ(70)യും അമ്മ തങ്കമണി(65)യെയും വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൃത്യത്തിന് പിന്നില്‍ അജേഷാണെന്ന നിഗമനത്തില്‍ ഇയാളെ തിരയുന്നതിനിടയിലാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.