മംഗളൂരു: കര്‍ണാടക രാജ്യോത്സവ് പ്രമാണിച്ച് ദക്ഷിണ കന്നഡ ജില്ല ഭരണ സമിതി നല്കുന്ന കര്‍ണാടക രാജ്യോത്സവ അവാര്‍ഡിന് ഉള്ളാള്‍ സയ്യിദ് മദനി ചാരിറ്റബിള്‍ ട്രസ്റ്റ് അര്‍ഹരായി. മംഗളൂരു നെഹ്റു മൈതാനിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് സയ്യിദ് മദനി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് ബി.ജി ഹനീഫ് ഹാജി അവാര്‍ഡ് ഏറ്റുവാങ്ങി. ഉള്ളാള്‍ മുന്‍ ദര്‍ഗാ പ്രസിഡണ്ട് ഇബ്രാഹിം ഹാജിയുടെയും ഖാസി ഉള്ളാള്‍ തങ്ങളുടെയും നേതൃത്വത്തില്‍ മുന്‍ എം.എല്‍.എ യു.ടി ഫരീദിന്റെ സഹകരണത്തോടെ ആരംഭിച്ച ട്രസ്റ്റിന്റെ കീഴില്‍ മേല്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
സയ്യിദ് മദനി ദര്‍ഗ കമ്മിറ്റിയുടെയും സയ്യിദ് മദനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സാമൂഹിക പ്രവര്‍ത്തനങ്ങളെ മാനിച്ച് കര്‍ണാടക രാജ്യോത്സവ് അവാര്‍ഡ് നല്കാന് ശുപാര്‍ശ ചെയ്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉള്ളാള്‍ എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ യു.ടി. ഖാദറിനെയും ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവിനേയും സയ്യിദ് മദനി ദര്‍ഗ പ്രസിഡണ്ട് ബി.ജി. ഹനീഫ് ഹാജിയും സയ്യിദ് മദനി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളും അഭിനന്ദിച്ചു.