കാസര്‍കോട്: സംസ്ഥാന ചെസ്സ് ടെക്നിക്കല്‍ കമ്മിറ്റിയും കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കാസര്‍കോട് മര്‍ച്ചന്റ്സ് ട്രോഫി കേരള സംസ്ഥാന അണ്ടര്‍ 19 ഓപ്പണ്‍ ആന്റ് ഗേള്‍സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് വ്യാപാര ഭവനില്‍ ആരംഭിച്ചു. കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ലീന എ. ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചെസ്സ് ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ വിനു ഭാസ്കര്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് ടി.എ. ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. ജോ പറപ്പിള്ളി, കെ.വി.വി.ഇ.എസ്. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡണ്ട് എ.എ. അസീസ്, സെക്രട്ടറി, ദിനേശ് കെ., നഹീം, പി. ശ്രീധരന് മാസ്റ്റര്‍, രാജേഷ് വി. എന്‍, രാജേഷ്, മുനീര്‍ എം.എം, സി.കെ. ഹാരിസ്, അജിത്, ശറഫുദ്ദീന്‍, റൗഫ് പള്ളിക്കാല്‍, ലത്തീഫ് സംസാരിച്ചു. ശശിധരന് കെ. നന്ദി പറഞ്ഞു. നാളെയും തുടരും.
14 ജില്ലകളില്‍ നിന്നായി സെലക്ഷന് ലഭിച്ച 96 താരങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജുബിന്‍ ജിമ്മി, നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ അര്പിത് എസ്. ബിജോയ് തുടങ്ങിയ പ്രമുഖ ജൂനിയര്‍ താരങ്ങള്‍ മാറ്റുരക്കാനെത്തിയിട്ടുണ്ട്.