ഉമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ റിമാണ്ടില്‍; കൊലപാതകത്തിനുപയോഗിച്ച വടി കണ്ടെടുത്തു
ആദൂര്‍: ഉമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി റിമാണ്ട് ചെയ്തു. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ ബി. നബീസയെ(59) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അബ്ദുല്‍ നാസറിനെ(42)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. നബീസയെ തലയ്ക്കടിച്ച് കൊലപ്പെടുത്താനുപയോഗിച്ച വടി പൊലീസ് വീടിന് സമീപത്തെ കാര്‍ പോര്‍ച്ചില്‍ നിന്ന് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തേക്കോടിയ അബ്ദുല്‍ നാസര്‍ വടി കാര്‍ പോര്‍ച്ചിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇന്നലെ രാവിലെയാണ് ആദൂര്‍ പൊലീസ് പ്രതിയുടെ […]

ആദൂര്‍: ഉമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി റിമാണ്ട് ചെയ്തു. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ ബി. നബീസയെ(59) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അബ്ദുല്‍ നാസറിനെ(42)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. നബീസയെ തലയ്ക്കടിച്ച് കൊലപ്പെടുത്താനുപയോഗിച്ച വടി പൊലീസ് വീടിന് സമീപത്തെ കാര്‍ പോര്‍ച്ചില്‍ നിന്ന് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തേക്കോടിയ അബ്ദുല്‍ നാസര്‍ വടി കാര്‍ പോര്‍ച്ചിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇന്നലെ രാവിലെയാണ് ആദൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടില്‍ നബീസയും മക്കളായ അബ്ദുല്‍ മജീദും അബ്ദുല്‍ നാസറും മാത്രമാണുണ്ടായിരുന്നത്. നബീസയുടെ ഭര്‍ത്താവ് പള്ളിക്കാല്‍ അബ്ദുല്ലക്കുഞ്ഞി പുലര്‍ച്ചെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. മൂത്തമകന്‍ അബ്ദുല്‍ മജീദ് ഉറങ്ങുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള അബ്ദുല്‍ നാസര്‍ നബീസയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പ്രകോപിതനായി ഉമ്മയുടെ തലയ്ക്ക് വടി കൊണ്ടടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അബ്ദുല്‍ നാസറിന്റെ അക്രമത്തില്‍ പരിക്കേറ്റ അബ്ദുല്‍ മജീദ് ചെങ്കള സഹകരണാസ്പത്രിയില്‍ ചികിത്സയിലാണ്.