ഉഡുപ്പി: ദേശീയ ബോക്സിംഗ് താരത്തെ ഉഡുപ്പിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി മാല്പെയ്ക്കടുത്തുള്ള ശാന്തിനഗറിലെ വിരാജ് മെന്ഡന് (29) ആണ് മരിച്ചത്. വിരാജ് മാല്‍പെ തുറമുഖത്ത് മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബോക്സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. വിരാജിന്റെ ആത്മഹത്യക്കുള്ള കാരണം അറിവായിട്ടില്ല. മാല്‍പെ പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.