കട്ടത്തടക്ക: കുമ്പളയിലെ ടെമ്പോ ഡ്രൈവറും കട്ടത്തടക്ക മുഹിമ്മാത്തിന് സമീപം താമസക്കാരനുമായ അബ്ദുല്‍ നാസര്‍ (56) ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഏറെകാലമായി കുമ്പള സ്റ്റാന്റില്‍ ഓട്ടോ, ടെമ്പോ ഡ്രൈവറായിരുന്നു. ഭാര്യ: താഹിറ.