കാസര്‍കോട്: സീമേനായിരുന്ന തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ (83) അന്തരിച്ചു. ചെട്ടുംകുഴിയില്‍ കെ.എസ് അബ്ദുല്ല സ്കൂളിന് സമീപത്തെ മകന് ഖലീലിന്റെ വീട്ടിലായിരുന്നു അന്ത്യം. മറ്റു മക്കള്‍: ബീവി, ഖദീജ, ദൈനബി, ഉമ്മര്‍, ഇഖ്ബാല്‍ (മുംബൈ), ആസിയ, ഹബീബ്, റുക്സാന.
മരുമക്കള്‍: കെ.എ മുഹമ്മദ് ബാങ്കോട്, പരേതനായ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം എരുതുംകടവ്, ഉമ്മര്‍ ചെമ്മനാട്, കരീം കോപ്പ, ആയിഷ, സുമയ്യ, ശബാന, ഇര്‍ഷാന. സഹോദരങ്ങള്‍: പരേതരായ എന്‍.എ അബ്ദുല്ല, എന്‍.എ അബ്ദുല്‍ ഖാദര്‍, എന്‍.എ ഇബ്രാഹിം, ദൈനബി, ഫാത്തിമ.