സുള്ള്യ: സുള്ള്യ താലൂക്കില്‍ ഒറ്റയാന് സൈ്വര്യവിവാഹാരം നടത്തുന്നു. ജനങ്ങള്‍ ആനയുടെ മുന്നില്പെടാതിരിക്കാന് ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക വനംവകുപ്പ് മുന്നറിയിപ്പ് നല്കി. ആനയുടെ അക്രമണത്തില്‍ പരിക്കോ ജീവഹാനിയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം രാത്രി സുള്ള്യയിലെ പാമ്പേത്തടിയിലും പഞ്ചയിലും കറങ്ങിനടന്ന ആനയെ പിന്നീട് പുളിക്കുക്ക് ഭാഗത്താണ് കണ്ടത്. രാത്രിയില്‍ അലഞ്ഞുതിരിയുന്ന ആനയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സമയത്താണ് ഈ ആനകള്‍ ജനവാസ മേഖലകളില്‍ എത്തുന്നുണ്ട്. ഇക്കൊല്ലം പഞ്ച ഭാഗത്താണ് ഒറ്റയാന് തമ്പടിച്ചിരിക്കുന്നത്.
2021 ഫെബ്രുവരിയില്‍ പാമ്പേത്തടിയിലും പഞ്ച ഭാഗത്തും വിഹരിച്ചിരുന്ന ആന പിന്നീട് ചിങ്ങാനിഗുഡ്ഡെയിലെത്തി സംസ്ഥാനപാതയായ കാരിക്കാല വഴി കടന്ന് ഏണ്മൂര് റിസര്‍വ് വനത്തിലേക്ക് പോയതായി പഞ്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.