കാഞ്ഞങ്ങാട്: സമകാലീന വിഷയങ്ങളെ അധികരിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി നിര്‍മ്മിച്ച ശില്പങ്ങളുടെ പ്രദര്‍ശനം ആകര്ഷകമാകുകയാണ്. കയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി മഞ്ജിമ മണിയുടെ ശില്പങ്ങളാണ് വേറിട്ടതാക്കുന്നത്. ഇതിനകം 200ല്‍ അധികം ചെറുതും വലുതുമായ ശില്പ്പങ്ങള് മഞ്ജിമ നിര്‍മ്മിച്ചിട്ടുണ്ട്. പിലിക്കോട് വേങ്ങാപ്പറയിലെ മണി-അധ്യാപിക സുജിത ദമ്പതികളുടെ മകളാണ് മഞ്ജിമ. മഞ്ജിമ നിര്‍മ്മിച്ച ശില്പങ്ങളുടെ പ്രദര്‍ശനം കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്നുവരികയാണ്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുന്‍ എം.പി പി. കരുണാകരന് നിര്‍വഹിച്ചു. ആര്‍ട്ടിസ്റ്റ് മോഹനചന്ദ്രന് അധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി മുന്‍ അംഗം രവീന്ദ്രന് തൃക്കരിപ്പൂര്‍, പി. പ്രവീണ്‍കുമാര്‍, അനില്‍ നീലാംബരി പ്രസംഗിച്ചു.