കാസര്‍കോട്: തുരുത്തി പുഴയില്‍ അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്തുകയായിരുന്ന മൂന്ന് ടിപ്പര്‍ ലോറികള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെയായിരുന്നു കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ പരിശോധന ന’നടത്തിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ജില്ലാ പൊലീസ് മേധാവി നടത്തിയ അദാലത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സീനിയിര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അലോഷ്യസ്, മധു, സനീഷ്, മിധുന് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. പുനര്‍അന്വേഷണം നടന്നു വരികയാണ്.