പത്തനംതിട്ട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റിലായി. കോട്ടയം സ്വദേശി ബ്ലെസിയാണ് അറസ്റ്റിലായത്. പത്തനംതിട്ട റാന്നിയിലാണ് സംഭവം. 27 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ബ്ലെസി കൊലപ്പെടുത്തിയത്.
കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവായ ബ്ലെസി അറസ്റ്റിലായത്.