കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 4242 പേരും സ്ഥാപനങ്ങളില്‍ 532 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4774 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 137432 ആയി. 221 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 156 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 94 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
19715 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 983 പേര് വിദേശത്ത് നിന്നെത്തിയവരും 751 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17981 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17979 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1532 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 204 ആണ്.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍- 12, ബദിയഡുക്ക- 5, ബേഡഡുക്ക- 2, ചെമ്മനാട്-3, ചെങ്കള- 2, ചെറുവത്തൂര്‍- 6, ദേലംപാടി-10, കള്ളാര്‍-11, കാഞ്ഞങ്ങാട്- 13, കാറഡുക്ക- 1, കാസര്‍കോട്- 3, കയ്യൂര്‍ ചീമേനി- 3,കിനാനൂര്‍ കരിന്തളം- 4, കോടോംബേളൂര്‍- 9, കുംബഡാജെ- 5, കുമ്പള- 5, കുറ്റിക്കോല്‍- 12, മധൂര്‍- 2, മംഗല്പാടി- 1, മൊഗ്രാല്‍പുത്തൂര്‍- 1, മുളിയാര്‍- 3, നീലേശ്വരം- 14, പള്ളിക്കര- 9, പനത്തടി- 1, പിലിക്കോട്- 2, പുല്ലൂര്‍പെരിയ- 6, തൃക്കരിപ്പൂര്‍- 2, ഉദുമ- 3, വലിയപറമ്പ- 3, വെസ്റ്റ് എളേരി- 6
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍- 15, ബദിയഡുക്ക- 4, ബേഡഡുക്ക- 13, ചെമ്മനാട്- 5, ചെങ്കള- 11, ചെറുവത്തൂര്‍- 13, ദേലംപാടി- 3, കള്ളാര്‍- 1, കാഞ്ഞങ്ങാട്- 11, കാസര്‍കോട്- 11, കിനാനൂര്‍, കരിന്തളം- 12, കോടോംബേളൂര്‍- 3, കുമ്പള- 5, കുറ്റിക്കോല്‍- 8, മധൂര്‍- 4, മടിക്കൈ-7, മംഗല്പാടി- 2, മൊഗ്രാല്‍പുത്തൂര്‍- 1, മുളിയാര്‍- 2, നീലേശ്വരം- 8, പടന്ന-1, പള്ളിക്കര- 7, പനത്തടി-2, പിലിക്കോട്- 2, പുല്ലൂര്‍പെരിയ-2, തൃക്കരിപ്പൂര്‍-4, ഉദുമ-2, വെസ്റ്റ് എളേരി- 3
159 New Covid cases in Kasaragod on Sunday