മംഗളൂരുവിലേക്ക് യാത്രാസൗകര്യമില്ലാതെ വലഞ്ഞ് കാസര്‍കോട്ടുനിന്നുള്ള വിദ്യാര്‍ത്ഥികള്‍; ബസ് സര്‍വീസ് നടത്താന്‍ അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അയച്ച അപേക്ഷയില്‍ 3 മാസമായിട്ടും തീരുമാനമില്ല
കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കര്‍ണാടകയില്‍ കോളജുകള്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചു. ഇതോടെ മംഗളൂരുവിലെ കോളജുകളില്‍ പഠിക്കുന്ന കാസര്‍കോട്ടെ നിരവധി വിദ്യാര്‍ത്ഥികള്‍ യാത്രാ സൗകര്യം ഇല്ലാതെ ദുരിതത്തിലായി. മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ആണ് ഏറെയും വലയുന്നത്. ട്രെയിനും കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളുമായിരുന്നു ഇവര്‍ നേരത്തെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ചെന്നൈ-മംഗളൂരു ട്രെയിന്‍ സര്‍വീസ് തുടങ്ങിയെങ്കിലും രാവിലെയും വൈകിട്ടും വിദ്യാര്‍ഥികള്‍ക്കു പോക്കുവരവിനു സാധ്യമായ സമയത്ത് ട്രെയിന്‍ […]

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കര്‍ണാടകയില്‍ കോളജുകള്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചു. ഇതോടെ മംഗളൂരുവിലെ കോളജുകളില്‍ പഠിക്കുന്ന കാസര്‍കോട്ടെ നിരവധി വിദ്യാര്‍ത്ഥികള്‍ യാത്രാ സൗകര്യം ഇല്ലാതെ ദുരിതത്തിലായി. മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ആണ് ഏറെയും വലയുന്നത്. ട്രെയിനും കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളുമായിരുന്നു ഇവര്‍ നേരത്തെ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ചെന്നൈ-മംഗളൂരു ട്രെയിന്‍ സര്‍വീസ് തുടങ്ങിയെങ്കിലും രാവിലെയും വൈകിട്ടും വിദ്യാര്‍ഥികള്‍ക്കു പോക്കുവരവിനു സാധ്യമായ സമയത്ത് ട്രെയിന്‍ ഇല്ല.
കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ തലപ്പാടി വരെ മാത്രമെ യാത്രയുള്ളൂ. തലപ്പാടി അതിര്‍ത്തി വരെ കേരള ബസിലും ഇവിടെ ഇറങ്ങി കര്‍ണാടക ബസിലും പോകേണ്ട അവസ്ഥയാണിപ്പോള്‍. പ്രഫഷനല്‍ കോളജുകള്‍ ഏറെയുള്ള ദേര്‍ലക്കട്ട എത്തണമെങ്കില്‍ ഒരു ബസിനു പകരം മൂന്ന് ബസ് വരെ മാറി കയറണം. പലര്‍ക്കും പണവും സമയവും നഷ്ടം. സമയത്ത് ക്ലാസില്‍ എത്താനും സാധിക്കുന്നില്ല.
ചിലര്‍ മംഗളൂരു, ദേര്‍ലക്കട്ട എന്നിവിടങ്ങളില്‍ ഫ്‌ളാറ്റ് എടുത്തു താമസം തുടങ്ങി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉയര്‍ന്ന വാടകയാണ് നൽകേണ്ടി വരുന്നത്. സാമ്പത്തിക ഞെരുക്കം കൊണ്ടു ബുദ്ധിമുട്ടുമ്പോള്‍ ഇതും കടുത്ത ദുരിതമാകുന്നു.
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്കു നേരിട്ടു ബസ് ഓടിക്കാന്‍ തയ്യാറാണെന്ന് കാട്ടി കലക്ടര്‍ക്കു അപേക്ഷ നല്‍കിയിട്ട് മാസം മൂന്ന് കഴിഞ്ഞു. ഇനിയും തീരുമാനമായിട്ടില്ല. കത്ത് കലക്ടര്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു അയച്ചിട്ടുണ്ട്. സ്വന്തം വാഹനം ഉള്ളവര്‍ക്കു മംഗളൂരുവില്‍ പോയി വരാന്‍ തടസ്സമില്ല. പൊതു വാഹനത്തെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലാകുന്നത്.
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു അതിര്‍ത്തി പ്രദേശങ്ങളില്‍ മംഗളൂരു, ബിസി റോഡ് എന്നിവിടങ്ങളില്‍ നിന്നു കാസര്‍കോട്ടേക്കു നേരിട്ടു ബസ് ഓടിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്നും എംഎല്‍എമാര്‍ ഇടപെടണമെന്നും കാസര്‍കോട് സൗഹൃദ ഐക്യവേദി ആവശ്യപ്പെട്ടു. നിസാര്‍ പെറുവാഡ് അധ്യക്ഷത വഹിച്ചു.
Colleges opened in Karnataka; No bus service to Mangaluru from Kasaragod, Students in dilemma