കോഴിക്കോട്: ഫ്ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് 15കാരന് മരിച്ചു. കോഴിക്കോട് പാലാഴിയില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു-സോവി കുര്യന് ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപം സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് റെസിഡന്‍സിയിലെ ഫ്ളാറ്റിലെ ഒമ്പതാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309ാം അപാര്‍ട്ട്മെന്റിലെ താമസക്കാരായിരുന്നു കുടുംബം. പാലാഴി സദ്ഭാവന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.