കാഞ്ഞങ്ങാട്: 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. അമ്പലത്തറ ഏഴാംമൈല്‍ കായലടുക്കത്തെ അബ്ദുള്‍ ജബ്ബാറിന്റെയും റസിയയുടെയും മകന് മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. റസിയ ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയപ്പോഴായിരുന്നു അപകടം നടന്നത്. വീടിന്റെ വരാന്തയില്‍ ഉണ്ടായിരുന്ന കുട്ടി വെള്ളം നിറച്ച ബക്കറ്റില്‍ കയറുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന റസിയ എത്തിയപ്പോഴാണ് കുട്ടിയെ ബക്കറ്റിനകത്ത് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ മാവുങ്കാലിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.