സകലകലാവല്ലഭന്‍

വാസ്തുവിദ്യാ വിശാരദനാണ്. അതിനപ്പുറം മറ്റെന്തൊക്കെയാണ് എന്‍.വി പവിത്രന്‍ ഞാണിക്കടവ്. തറവാടു സ്ഥാനങ്ങളും ക്ഷേത്രങ്ങളുമൊക്കെ നിര്‍മ്മിക്കുമ്പോള്‍ അതീവ ജാഗ്രത വേണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതുതന്നെ എടുത്താല്‍ പൊങ്ങാത്തതാണ്. എന്നാല്‍ പവിത്രനു ഇതൊന്നും പ്രശ്‌നമേയല്ല. അദ്ദേഹം നാടകമെഴുതുന്നു. സംവിധാനം ചെയ്യുന്നു. അഭിനയിക്കുന്നു. ഗാനരചനയും, സംഗീതവുമൊരുക്കുന്നു. ഏഴു നാടകകങ്ങളാണ് എഴുതിയത്. നാങ്കളെ കൊത്ത്യാലും ചേരേല്ലേ ചൊവ്വറേ...നീങ്കളെ കൊത്ത്യാലും ചേരേല്ലേ ചൊവ്വറേ... ഇതു പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിന്റെ തുടക്കമാണ്. ഈ തോറ്റത്തിന്റെ രചയിതാവ് കാഞ്ഞങ്ങാട്ടുകാരനായ കൂര്‍മ്മല്‍ എഴുത്തച്ചനാണ്. ഈ മഹാനുഭാവനെ ഡോക്യുമെന്ററിയിലൂടെ പുന:സൃഷ്ടിച്ചു […]

വാസ്തുവിദ്യാ വിശാരദനാണ്. അതിനപ്പുറം മറ്റെന്തൊക്കെയാണ് എന്‍.വി പവിത്രന്‍ ഞാണിക്കടവ്. തറവാടു സ്ഥാനങ്ങളും ക്ഷേത്രങ്ങളുമൊക്കെ നിര്‍മ്മിക്കുമ്പോള്‍ അതീവ ജാഗ്രത വേണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതുതന്നെ എടുത്താല്‍ പൊങ്ങാത്തതാണ്. എന്നാല്‍ പവിത്രനു ഇതൊന്നും പ്രശ്‌നമേയല്ല. അദ്ദേഹം നാടകമെഴുതുന്നു. സംവിധാനം ചെയ്യുന്നു. അഭിനയിക്കുന്നു. ഗാനരചനയും, സംഗീതവുമൊരുക്കുന്നു. ഏഴു നാടകകങ്ങളാണ് എഴുതിയത്. നാങ്കളെ കൊത്ത്യാലും ചേരേല്ലേ ചൊവ്വറേ...നീങ്കളെ കൊത്ത്യാലും ചേരേല്ലേ ചൊവ്വറേ... ഇതു പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിന്റെ തുടക്കമാണ്. ഈ തോറ്റത്തിന്റെ രചയിതാവ് കാഞ്ഞങ്ങാട്ടുകാരനായ കൂര്‍മ്മല്‍ എഴുത്തച്ചനാണ്. ഈ മഹാനുഭാവനെ ഡോക്യുമെന്ററിയിലൂടെ പുന:സൃഷ്ടിച്ചു പവിത്രന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്ലാഘിക്കപ്പെട്ടു ഈ ചെറുസിനിമ.
ആലാമികളി അന്യം നിന്നു പോയ നാടന്‍ കലയാണ്. ഞാനുമെന്റെ കീരിച്ചിനായും ബൈപ്പണിക്ക് പോമ്പം കൊമ്പനടുക്കത്ത് കൂരനെ കണ്ടു തടുത്തു ബെച്ചു മാമ... എന്നിങ്ങനെയുള്ള വായ്ത്താരികളുമായി ആലാമികള്‍ നാട്ടിന്‍പുറങ്ങളിലേക്കിറങ്ങിയത് പഴയ തലമുറയില്‍പെട്ടവരുടെ മനസുകളിലുണ്ട്. എന്നാല്‍ പുതിയ തലമുറക്ക് മുന്നില്‍ ആലാമികള്‍ ആടിയപ്പോള്‍ അതു ചരിത്രമായി. ആലാമികളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കി. കേരള ടെലിവിഷന്‍ പുരസ്‌കാരവും ആലാമി നേടുകയുണ്ടായി. മുസ്ലിംകളിലെ തുറുക്കന്മാര്‍ (അനഫി) ആണ് പോയ കാലത്ത് ഈ കല അവതരിപ്പിച്ചിരുന്നത്. ഏഴു നാടകങ്ങളാണ് എഴുതിയത്. അവയുടെ സംവിധാനവും അഭിനയവുമൊക്കെ പവിത്രന്റേതാണ്. ഗാനങ്ങള്‍ക്കു പറ്റിയ പശ്ചാത്തല സംഗീതവും പവിത്രന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. പൊട്ടന്‍ തെയ്യത്തിന്റെ കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സംഗീതശില്‍പം മുഖപ്പാള നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും പവിത്രനുണ്ട്. ജേസി ഡാനിയേല്‍ പുരസ്‌കാരം 2022ല്‍ നേടിയിട്ടുണ്ട് പവിത്രന്‍. ഭാര്യ: സി.കെ ബിന്ദു. മക്കള്‍: ജിഷ്ണു, ജഹ്നു.

ആലാമിക്കളി


-യെന്‍ ജീയെന്‍ ബല്ല

Related Articles
Next Story
Share it