ബദിയടുക്ക: ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നഗര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ മൂളിപ്പറമ്പ് നഗര്‍ 11-ാം വാര്‍ഡ് സന്ദര്‍ശിച്ച് പരാതി പരിഹാര അദാലത്ത് നടത്തി. നൂറിലേറെ ആളുകള്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി നഗര്‍ നിവാസികളുടെ പരാതികളും പ്രശ്നങ്ങളും കേള്‍ക്കുകയും ആവശ്യമായ നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങളെയും മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ദൂഷ്യവശങ്ങളെയും കുറിച്ച് ബോധവല്‍ക്കരണവും നടത്തി.
സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡി.വൈ.എസ്.പി പ്രേംസദന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുബൈദ സംസാരിച്ചു. ബദിയടുക്ക ഇന്‍സ്പെക്ടര്‍ സുധീര്‍ കെ. സ്വാഗതവും എസ്.സി പ്രമോട്ടര്‍ രോഹിത് നന്ദിയും പറഞ്ഞു.