അഴിമുഖം തുറന്നില്ല; മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളപ്പൊക്ക ഭീഷണി

മൊഗ്രാല്‍: അഴിമുഖം തുറക്കാത്തതിനെ തുടര്‍ന്ന് മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളപ്പൊക്ക ഭീഷണി. ഇവിടത്തെ ആറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. നാങ്കിയിലെ മമ്മുവിന്റെ വീട്ടില്‍ വെള്ളം കയറിയ നിലയിലാണ്. തീരദേശ റോഡും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മഴ ശക്തമായാല്‍ ഈ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറും. അഴിമുഖം തുറന്നില്ലെങ്കില്‍ റോഡുള്‍പ്പടെയുള്ളവ തകരുമെന്ന ഭീതി നാട്ടുകാര്‍ക്കുണ്ട്. അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്

മൊഗ്രാല്‍: അഴിമുഖം തുറക്കാത്തതിനെ തുടര്‍ന്ന് മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളപ്പൊക്ക ഭീഷണി. ഇവിടത്തെ ആറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
നാങ്കിയിലെ മമ്മുവിന്റെ വീട്ടില്‍ വെള്ളം കയറിയ നിലയിലാണ്.
തീരദേശ റോഡും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മഴ ശക്തമായാല്‍ ഈ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറും. അഴിമുഖം തുറന്നില്ലെങ്കില്‍ റോഡുള്‍പ്പടെയുള്ളവ തകരുമെന്ന ഭീതി നാട്ടുകാര്‍ക്കുണ്ട്. അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്

Related Articles
Next Story
Share it