അഭിഭാഷക വൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ. എം.സി ജോസിനെ ആദരിച്ചു

കാഞ്ഞങ്ങാട്: മതവിശ്വാസം മതേതരത്വത്തിന് എതിരല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അഭിഭാഷക വൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ. എം.സി ജോസിനെ കാഞ്ഞങ്ങാട് ബാര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ വീക്ഷണവും നീതിന്യായ വ്യവസ്ഥിതിയുടെ ഉത്തരവാദിത്വവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടന്നത്. മതേതരം എന്നത് മതം ഇല്ലാത്തതല്ല. അതു കൂടി ഉള്‍ക്കൊള്ളുന്നതാണ് മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ. […]

കാഞ്ഞങ്ങാട്: മതവിശ്വാസം മതേതരത്വത്തിന് എതിരല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അഭിഭാഷക വൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ. എം.സി ജോസിനെ കാഞ്ഞങ്ങാട് ബാര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ വീക്ഷണവും നീതിന്യായ വ്യവസ്ഥിതിയുടെ ഉത്തരവാദിത്വവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടന്നത്. മതേതരം എന്നത് മതം ഇല്ലാത്തതല്ല. അതു കൂടി ഉള്‍ക്കൊള്ളുന്നതാണ് മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ മുഖ്യപ്രഭാഷണം നടത്തി. സമാനതകളില്ലാത്ത ഭരണഘടനയും ഒരു നീതിന്യായ സംവിധാനവുമാണ് നമുക്കുള്ളതെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ചടങ്ങിലെ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ, അഡ്വ.കെ.കെ രാജേന്ദ്രന്‍, അഡ്വ.വി. ജയരാജന്‍, അഡ്വ.ടി.വി. രാജേന്ദ്രന്‍ സംസാരിച്ചു. ആദരവ് ചടങ്ങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജസ്റ്റിസ് ടി.ആര്‍. രവി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ സെഷന്‍സ് ജഡ്ജി സി. കൃഷ്ണ കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ജഡ്ജി സി. സുരേഷ് കുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, കെ. മണികണ്ഠന്‍, എം. നാരായണ ഭട്ട്, വന്ദന ബല്‍രാജ്, അഡ്വ.സി.കെ ശ്രീധരന്‍, അഡ്വ.എന്‍. രാജ്‌മോഹന്‍, അഡ്വ.കെ.സി. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it