നോമ്പിന്റെ വിശുദ്ധിയില്‍ ലക്ഷ്മി സിസ്റ്റര്‍
കാസര്‍കോട്: വ്രത വിശുദ്ധിയുടെ വിളംബരമായി റമദാന്‍ ചന്ദ്രോദയം മാനത്ത് ദൃശ്യമായാല്‍ ലക്ഷ്മിക്കുട്ടിയെന്ന ലക്ഷ്മി സിസ്റ്ററും നോമ്പ് ഒരുക്കത്തിന്റെ തിരക്കിലാണ്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി വിശ്വാസികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പനുഷ്ഠിച്ച് റമദാനിനെ ധന്യമാക്കുമ്പോള്‍ അതിനോട് ഐക്യപ്പെട്ട് ലക്ഷ്മി സിസ്റ്ററും നോമ്പിന്റെ വിശുദ്ധിയില്‍ അലിഞ്ഞുചേരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി പെരുമ്പള സ്വദേശിനിയും ദേളി എച്ച്.എന്‍.സി. സഅദിയ ആസ്പത്രിയിലെ സീനിയര്‍ നഴ്‌സുമായ ലക്ഷ്മി സിസ്റ്ററും വ്രതമെടുത്തുവരുന്നു. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്ക് […]

കാസര്‍കോട്: വ്രത വിശുദ്ധിയുടെ വിളംബരമായി റമദാന്‍ ചന്ദ്രോദയം മാനത്ത് ദൃശ്യമായാല്‍ ലക്ഷ്മിക്കുട്ടിയെന്ന ലക്ഷ്മി സിസ്റ്ററും നോമ്പ് ഒരുക്കത്തിന്റെ തിരക്കിലാണ്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി വിശ്വാസികള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പനുഷ്ഠിച്ച് റമദാനിനെ ധന്യമാക്കുമ്പോള്‍ അതിനോട് ഐക്യപ്പെട്ട് ലക്ഷ്മി സിസ്റ്ററും നോമ്പിന്റെ വിശുദ്ധിയില്‍ അലിഞ്ഞുചേരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി പെരുമ്പള സ്വദേശിനിയും ദേളി എച്ച്.എന്‍.സി. സഅദിയ ആസ്പത്രിയിലെ സീനിയര്‍ നഴ്‌സുമായ ലക്ഷ്മി സിസ്റ്ററും വ്രതമെടുത്തുവരുന്നു. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്ക് വെക്കാനുള്ള മനസ്സ് കൂടി വളര്‍ത്തിയെടുക്കാന്‍ നോമ്പ് അവസരം നല്‍കുന്നുവെന്ന് ലക്ഷ്മി സിസ്റ്റര്‍ പറയുന്നു. അത്താഴത്തിനായി പുലര്‍ച്ചെ മൂന്ന് മണിക്ക് ഉണരുന്ന സിസ്റ്റര്‍ ഭക്ഷണം പാകം ചെയ്ത് സുബ്ഹി ബാങ്കിന് മുമ്പ് തന്നെ ഭക്ഷണം കഴിച്ച് വ്രതാരംഭം തുടങ്ങുന്നു. ഡ്യൂട്ടിയിലാണെങ്കില്‍ ആസ്പത്രിയിലെ തന്റെ മുസ്ലിം സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സിസ്റ്ററുടെ അത്താഴവും നോമ്പ് തുറയും. ഈ കാണുന്ന വര്‍ണ്ണശബളമായ ലോകത്തിനുമപ്പുറം ഇല്ലായ്മകളുടെ വേദനകളുണ്ടെന്നും പാവപ്പെട്ടവരും നിരാലംബരുമായ മനുഷ്യര്‍ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ടെന്ന ചിന്ത വിശപ്പ് അനുഭവിക്കുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും തന്റെ നോമ്പ് അനുഭവത്തിലൂടെ ലക്ഷ്മി സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ആയുസും ആരോഗ്യവുമുണ്ടെങ്കില്‍ വരും വര്‍ഷങ്ങളിലും റമദാനില്‍ വ്രതം അനുഷ്ഠിക്കണമെന്നാണ് ആഗ്രഹമെന്ന് ലക്ഷ്മി സിസ്റ്റര്‍ പറയുന്നു. ആതുര ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിശബ്ദ സേവനങ്ങള്‍ നടത്തുന്ന ലക്ഷ്മി സിസ്റ്ററെ നിരവധി ആദരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. ദേളി കൂവത്തൊട്ടി കുന്നുമ്മലിലാണ് താമസം. ഭര്‍ത്താവ് കൃഷ്ണന്‍ കൂവത്തൊട്ടിയില്‍ ടൈലറിങ്ങ് കട നടത്തുന്നു.