കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്
കാസര്‍കോട്: കൂകിപ്പായുന്ന തീവണ്ടിയുടെ ഇടുങ്ങിയ ബോഗിയുടെ തോട് പൊട്ടിച്ച് ആ മധുരശബ്ദങ്ങള്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നിറഞ്ഞ അനേകരുടെ കാതുകളിലൂടെ പരന്നൊഴുകി. കാസര്‍കോട് - കണ്ണൂര്‍ തീവണ്ടിപ്പാതയില്‍ എന്നും രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരക്കമുള്ളവരുടെ തീവണ്ടിപ്പാട്ട് കൂട്ടാണ് ഇന്നലെ രാത്രി പൊതു അരങ്ങിലെത്തി പാട്ടിന്റെ മധുരശീലുകള്‍ വര്‍ഷിച്ചത്. കാസര്‍കോട് തീയേറ്ററിക്‌സ് സൊസൈറ്റിയാണ് തീവണ്ടിപ്പാട്ട് കൂട്ടത്തിന് വേദിയൊരുക്കിയത്. പാട്ടുരംഗത്ത് സജീവമല്ലെങ്കിലും വനിതകളടക്കമുള്ള ഓരോ ഗായകരും പാടാനുള്ള തങ്ങളുടെ കഴിവ് അടയാളപ്പെടുത്തി. നിത്യേനയുള്ള തീവണ്ടി യാത്രയിലെ മനംമടുപ്പ് അകറ്റാന്‍ […]

കാസര്‍കോട്: കൂകിപ്പായുന്ന തീവണ്ടിയുടെ ഇടുങ്ങിയ ബോഗിയുടെ തോട് പൊട്ടിച്ച് ആ മധുരശബ്ദങ്ങള്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നിറഞ്ഞ അനേകരുടെ കാതുകളിലൂടെ പരന്നൊഴുകി. കാസര്‍കോട് - കണ്ണൂര്‍ തീവണ്ടിപ്പാതയില്‍ എന്നും രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരക്കമുള്ളവരുടെ തീവണ്ടിപ്പാട്ട് കൂട്ടാണ് ഇന്നലെ രാത്രി പൊതു അരങ്ങിലെത്തി പാട്ടിന്റെ മധുരശീലുകള്‍ വര്‍ഷിച്ചത്. കാസര്‍കോട് തീയേറ്ററിക്‌സ് സൊസൈറ്റിയാണ് തീവണ്ടിപ്പാട്ട് കൂട്ടത്തിന് വേദിയൊരുക്കിയത്.
പാട്ടുരംഗത്ത് സജീവമല്ലെങ്കിലും വനിതകളടക്കമുള്ള ഓരോ ഗായകരും പാടാനുള്ള തങ്ങളുടെ കഴിവ് അടയാളപ്പെടുത്തി. നിത്യേനയുള്ള തീവണ്ടി യാത്രയിലെ മനംമടുപ്പ് അകറ്റാന്‍ വേണ്ടി യാത്രക്കിടെ മൂളിപ്പാട്ടുപാടി തുടങ്ങിയവരാണ് വലിയ ഗായക സംഘമായി മാറിയത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തില്‍ ദാസന്‍ സി. തൃക്കരിപ്പൂര്‍, ഷാജി കെ. തൃക്കരിപ്പൂര്‍, മധു കുമാര്‍ കൊടക്കാട്, ശശിധരന്‍ സി.പി, ബിനു മോന്‍ വി.എം., രാജ് കുമാര്‍ കുഞ്ഞിമംഗലം, ലതീഷ് റാം തിമിരി, സുരേഷ് ചെറുവത്തൂര്‍, മനീഷ് കുമാര്‍ ചെറുവത്തൂര്‍, ലളിതാ റാം തിമിരി, ബിന്ദു മധു മയ്യില്‍, രജിന ബാബു കൊടക്കാട്, ഹാന്‍സി പഴയങ്ങാടി, രമേശന്‍ ഇ. നീലേശ്വരം, ദിനേശന്‍ എന്നിവരാണ് പാട്ടിന്റെ പാലാഴി തീര്‍ത്തത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ മനോഹരമായി നാടകഗാനം പാടി കയ്യടി നേടി. നിരവധി പേര്‍ പാട്ട് കേള്‍ക്കാന്‍ എത്തിയിരുന്നു.
കാസര്‍കോട് തീയേറ്ററിക്‌സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജി.ബി. വത്സന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു.
ഹുസൂര്‍ ശിരസ്തദാര്‍ നാരായണന്‍, ഫിനാന്‍സ് ഓഫീസര്‍ സതീശന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി. ജയരാജന്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം. സാലിയന്‍, എം. ബാബു, കെ.എസ്. ഗോപാലകൃഷ്ണന്‍, പ്രഭാകരന്‍, കെ.പി.എസ്. വിദ്യാനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.