സുലേഖ യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ കാന്‍സര്‍ ചികിത്സാകേന്ദ്രം മംഗലാപുരത്ത്

മംഗളൂരു: ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി കാന്‍സര്‍ ചികിത്സാരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍നടത്തുന്ന സുലേഖ യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക കാന്‍സര്‍ ചികിത്സകേന്ദ്രം മംഗലാപുരത്തെ ദേര്‍ളക്കട്ടയില്‍ നാളെ ഉദ്ഘാടനം ചെയ്യും. സുലേഖയേനപ്പോയ കാന്‍സര്‍ ചികിത്സകേന്ദ്രം ആരംഭിക്കുന്നതോടെവടക്കന്‍ കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ താങ്ങാവുന്ന ചെലവില്‍ ചികിത്സ ലഭ്യമാകുമെന്ന് യേനപ്പോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ 3 മണിക്ക് കര്‍ണാടക ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കല്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. […]

മംഗളൂരു: ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി കാന്‍സര്‍ ചികിത്സാരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍നടത്തുന്ന സുലേഖ യേനപ്പോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക കാന്‍സര്‍ ചികിത്സകേന്ദ്രം മംഗലാപുരത്തെ ദേര്‍ളക്കട്ടയില്‍ നാളെ ഉദ്ഘാടനം ചെയ്യും. സുലേഖയേനപ്പോയ കാന്‍സര്‍ ചികിത്സകേന്ദ്രം ആരംഭിക്കുന്നതോടെവടക്കന്‍ കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ താങ്ങാവുന്ന ചെലവില്‍ ചികിത്സ ലഭ്യമാകുമെന്ന് യേനപ്പോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ 3 മണിക്ക് കര്‍ണാടക ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കല്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടാറ്റ ട്രസ്റ്റ്‌സ് മുംബൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍. ശ്രീനാഥ് ചികിത്സസൗകര്യങ്ങള്‍ ഉദ്ഘാടനംചെയ്യും. ടാറ്റ ട്രസ്റ്റ്‌സിന്റെ സഹായത്തോടെയാണ് സര്‍വകലാശാല കാമ്പസിലെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സമഗ്ര കാന്‍സര്‍ പരിരക്ഷാകേന്ദ്രം ആരംഭിക്കുന്നത്. ആറ് നിലകളുള്ള കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യേനപ്പോയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍, ഡോ. ജലാലുദ്ദീന്‍അക്ബര്‍, ഡോ. റോഹന്‍ഷെട്ടി, അരുണ്‍ എസ്. നാഥ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍വിവരങ്ങള്‍ക്കായി: oncocenter@ yenepoya.edu.in / 0824 2206000.

Related Articles
Next Story
Share it