പണമില്ലാതെയും യാത്ര ചെയ്യാം; പരീക്ഷണവുമായി യുവാക്കളുടെ കാല്‍ നടയാത്ര

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് രണ്ടു യുവാക്കള്‍. പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ കമ്മാടം സ്വദേശി പി.എച്ച്. മുഹമ്മദ് റംഷാദ് എന്നിവരാണ് ചുട്ടുപൊള്ളുന്ന വേനലിനെ വകവെക്കാതെ കാല്‍നടയായി കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് പരീക്ഷണ യാത്ര ആരംഭിച്ചത്. അവിചാരിതമായി സുഹൃത്തുക്കളായ ഇരുവരും ഒരു യാത്രക്ക് നേരത്തെ നേരത്തെ ഒരുക്കം കൂട്ടിയിരുന്നു. എന്നാല്‍ പണം അതിന് തടസ്സമായതോടെയാണ് പരീക്ഷണത്തെക്കുറിച്ചാലോചിച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെ നടന്ന ഹോട്ടല്‍ മാനേജ്‌മെന്റ്് കോഴ്‌സില്‍ ഇരുവരും പങ്കെടുക്കാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായത്. ചുള്ളിക്കര ഡോണ്‍ ബോസ്‌കോയിലായിരുന്നു കോഴ്‌സ്. […]

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് രണ്ടു യുവാക്കള്‍. പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ കമ്മാടം സ്വദേശി പി.എച്ച്. മുഹമ്മദ് റംഷാദ് എന്നിവരാണ് ചുട്ടുപൊള്ളുന്ന വേനലിനെ വകവെക്കാതെ കാല്‍നടയായി കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് പരീക്ഷണ യാത്ര ആരംഭിച്ചത്. അവിചാരിതമായി സുഹൃത്തുക്കളായ ഇരുവരും ഒരു യാത്രക്ക് നേരത്തെ നേരത്തെ ഒരുക്കം കൂട്ടിയിരുന്നു. എന്നാല്‍ പണം അതിന് തടസ്സമായതോടെയാണ് പരീക്ഷണത്തെക്കുറിച്ചാലോചിച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെ നടന്ന ഹോട്ടല്‍ മാനേജ്‌മെന്റ്് കോഴ്‌സില്‍ ഇരുവരും പങ്കെടുക്കാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായത്.
ചുള്ളിക്കര ഡോണ്‍ ബോസ്‌കോയിലായിരുന്നു കോഴ്‌സ്. കോഴ്‌സ് കഴിഞ്ഞ് ഇരുവരും ജോലിയില്‍ കയറി. അശ്വിന്‍ കാസര്‍കോട്ടെ ഹോട്ടലിലും മുഹമ്മദ് റംഷാദ് എറണാകുളത്തെ ഹോട്ടലിലുമാണ് ഫ്രണ്ട് ഓഫീസ് ചുമതലയുള്ള ജോലി ചെയ്തു വന്നത്. കോവിഡ് വന്നതോടെ ഇരുവരും ജോലി നഷ്ടപ്പെട്ട് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങുകയായിരുന്നു. എന്നിട്ടും നേരത്തെ തയ്യാറാക്കിയ പദ്ധതി മനസ്സില്‍ കൊണ്ടുനടന്ന ഇരുവരും വെല്ലുവിളി ഏറ്റെടുത്താണ് കഴിഞ്ഞദിവസം കാസര്‍കോട്ടുനിന്നും യാത്ര ആരംഭിച്ചത്.
ദിവസം 15 മുതല്‍ 20 കിലോമീറ്റര്‍ വരെ നടക്കുന്ന ഇവര്‍ സന്ധ്യയാകുമ്പോള്‍ പെട്രോള്‍ പമ്പുകള്‍ പോലുള്ള സ്ഥലങ്ങളുടെ പരിസരത്ത് കൂടാരം കെട്ടി താമസിക്കും. ഭക്ഷണത്തിനുള്ള പണം നാട്ടുകാര്‍ തന്ന് സഹായിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. 14 ജില്ലകളും സഞ്ചരിച്ചാണ് തമിഴ്‌നാട്ടിലേക്കെത്തുക. താമസസ്ഥലത്ത് കൂടാരം ഒരുക്കാനുള്ള സാമഗ്രികളും വസ്ത്രങ്ങളും അടങ്ങുന്ന ബാഗ് ചുമന്നാണ് നടക്കുന്നത്. ഇവരുടെ സഹായത്തിനായി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ എത്തുമെന്നാണ് പ്രതീക്ഷ. എന്‍.വെ.പി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പനത്തടി ഗ്രാമ പഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് യാത്ര കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it