ബന്തിയോട്: യൂത്ത് ലീഗ് പ്രവര്ത്തകന് കുത്തേറ്റു. മുട്ടം ബെങ്കര മാണി വളപ്പിലെ യൂത്ത് ലീഗ് പ്രവര്ത്തകന് ബഷീര്‍ എന്ന ബച്ചി (34)ക്കാണ് കുത്തേറ്റത്. കുമ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഒരു മണിയോടെയാണ് സംഭവം. കൊടി നാട്ടുന്ന പ്രശ്നത്തെ ചൊല്ലി ബേരിക്കയില്‍ വെച്ച് ഒരു യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. കുമ്പള പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു.