കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; സഹോദരന് വെട്ടേറ്റ് ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ (21) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. മന്‍സൂറിന് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മുഹ്സിനെ(27) ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ഇരുവരെയും മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു അക്രമണം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും […]

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ (21) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. മന്‍സൂറിന് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മുഹ്സിനെ(27) ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ഇരുവരെയും മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു അക്രമണം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോരണം കെട്ടുന്നതിനെ ചൊല്ലി തിങ്കളാഴ്ച സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച രാത്രി അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകനായ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിലെ പതിനൊന്നുപേരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ബുധനാഴ്ച യു.ഡി.എഫ് ഹര്‍ത്താലാചരിച്ചുവരികയാണ്.

Related Articles
Next Story
Share it