ബദിയടുക്ക: 512 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. മാന്യക്ക് സമീപം എരുപ്പക്കട്ടയിലെ അബ്ദുല്‍ സഹദ് (43) ആണ് അറസ്റ്റിലായത്. കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി എസ്. ഐസക്കും സംഘവും നടത്തിയ പരിശോധനയിലാണ് സഹാദില് നിന്നും കഞ്ചാവ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഭാകരന്, സതീശന്, വനിത സി.ഇ.ഒ ജസ്ന കെ. ചന്ദ്രന് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
കേസ് തുടര്‍ നടപടികള്‍ക്കായി ബദിയടുക്ക റേഞ്ചിന് കൈമാറി. നേരത്തെ കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ് സഹദെന്ന് എക്സൈസ് പറഞ്ഞു.