കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 204 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട്ടെ യുവാവ് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ചും ആര്‍.പി.എഫും എക്‌സൈസ് ഐ.ബിയും സംയുക്തമായി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 204 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് ബദിയടുക്കയിലെ മുഹമ്മദ് ആരിഫ് (27) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ആരിഫ് കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ വില്‍പന നടത്താനായി എം.ഡി.എം.എ എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എം.ഡി.എം.എ 10 ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ പത്ത് വര്‍ഷം മുതല്‍ ഇരുപത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന […]

കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ചും ആര്‍.പി.എഫും എക്‌സൈസ് ഐ.ബിയും സംയുക്തമായി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 204 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് ബദിയടുക്കയിലെ മുഹമ്മദ് ആരിഫ് (27) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ആരിഫ് കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ വില്‍പന നടത്താനായി എം.ഡി.എം.എ എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എം.ഡി.എം.എ 10 ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ പത്ത് വര്‍ഷം മുതല്‍ ഇരുപത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരിഫ് നേരത്തെയും മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നതായാണ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായതെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി പി.സി, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്ത്, ആര്‍.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ എന്‍. കെ. ശശി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it