കാസര്‍കോട്: ആയിരത്തോളം പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് എസ്.ഐ ഷേഖ് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഴയ ബസ് സ്റ്റാന്റിന് സമീപം നടത്തിയ പരിശോധനക്കിടെയാണ് പാന്‍ ഉല്പന്നങ്ങള് പിടിച്ചത്. അണങ്കൂരിലെ നജീബ് (25) ആണ് അറസ്റ്റിലായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷന്‍, സുജീഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.