കൈക്കൂലി; റിട്ട: എ.എസ്.ഐക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: കൈക്കൂലി കേസില്‍ റിട്ട. എ.എസ്.ഐയ്ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കെ.ഡി. സെബാസ്റ്റ്യനെ തലശ്ശേരി വിജിലന്‍സ് കോടതിയാണ് ശിക്ഷിച്ചത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു കേസിലെ പ്രതിയെ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. മഞ്ചേശ്വരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നിന്നും പരാതിക്കാരന്റെ അനുജന്‍ സിദ്ദിഖ് എന്നയാളെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ടി കേസന്വേഷിച്ച സെബാസ്റ്റ്യന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സിദ്ദിഖ് […]

കാഞ്ഞങ്ങാട്: കൈക്കൂലി കേസില്‍ റിട്ട. എ.എസ്.ഐയ്ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കെ.ഡി. സെബാസ്റ്റ്യനെ തലശ്ശേരി വിജിലന്‍സ് കോടതിയാണ് ശിക്ഷിച്ചത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു കേസിലെ പ്രതിയെ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. മഞ്ചേശ്വരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നിന്നും പരാതിക്കാരന്റെ അനുജന്‍ സിദ്ദിഖ് എന്നയാളെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ടി കേസന്വേഷിച്ച സെബാസ്റ്റ്യന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സിദ്ദിഖ് അന്നത്തെ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനില്‍ ബാബു കേളോത്തുംകണ്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന 2013 ജൂലായ് 29ന് കെ.ഡി സെബാസ്റ്റ്യനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് ടീം അറസ്റ്റ് ചെയ്തിതിരുന്നു. അന്നത്തെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വി.ഉണ്ണികൃഷ്ണനും പി. ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ.ശൈലജന്‍ ഹാജരായി.

Related Articles
Next Story
Share it