ആദൂര്‍: വീട്ടിനകത്ത് സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊവ്വല്‍ അമ്മങ്കോട്ടെ അബ്ദുല്‍ ഷമീറിനെ(26)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഇന്ന് രാവിലെ അബ്ദുല്‍ ഷമീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ച 400 മില്ലിഗ്രാം എം.ഡി.എം.എയും 37 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.