48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തില്‍ ഗാനഗന്ധര്‍വ്വന്‍; വെബ്കാസ്റ്റ് വഴി ആ ശബ്ദം ദേവീ സന്നിധിയില്‍ മുഴങ്ങും

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ ലോകത്തിന്റെ ഏതു കോണിലായാലും വാഗ്‌ദേവതയുടെ മുന്നിലെത്തിയിരുന്ന ഗാനഗന്ധര്‍വ്വന്റെ പതിവ് ഇത്തവണ മുടങ്ങുകയാണ്. തുടര്‍ച്ചയായ 48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തിലാണ് മലയാളികളുടെ പ്രിയ ഗായകന്‍, ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്. അതേ സമയം ഗാനഗന്ധര്‍വന്റെ സാന്നിധ്യം തിരുസന്നിധിയില്‍ ഇല്ലെങ്കിലും ആ ശബ്ദം ദേവി സന്നിധിയില്‍ മുഴങ്ങും. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് യേശുദാസിന് വാഗ്‌ദേദേവതയ്ക്ക് മുന്നിലെത്താന്‍ കഴിയാത്തത്. അമേരിക്കയിലെ ഡെല്ലാസിലുള്ള യേശുദാസ് ഇത്തവണ അവിടെവച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. വാഗ്‌ദേവതയുടെ മുന്നില്‍ നേരിട്ടെത്താതാന്‍ […]

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ ലോകത്തിന്റെ ഏതു കോണിലായാലും വാഗ്‌ദേവതയുടെ മുന്നിലെത്തിയിരുന്ന ഗാനഗന്ധര്‍വ്വന്റെ പതിവ് ഇത്തവണ മുടങ്ങുകയാണ്. തുടര്‍ച്ചയായ 48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തിലാണ് മലയാളികളുടെ പ്രിയ ഗായകന്‍, ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്. അതേ സമയം ഗാനഗന്ധര്‍വന്റെ സാന്നിധ്യം തിരുസന്നിധിയില്‍ ഇല്ലെങ്കിലും ആ ശബ്ദം ദേവി സന്നിധിയില്‍ മുഴങ്ങും. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് യേശുദാസിന് വാഗ്‌ദേദേവതയ്ക്ക് മുന്നിലെത്താന്‍ കഴിയാത്തത്. അമേരിക്കയിലെ ഡെല്ലാസിലുള്ള യേശുദാസ് ഇത്തവണ അവിടെവച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. വാഗ്‌ദേവതയുടെ മുന്നില്‍ നേരിട്ടെത്താതാന്‍ കഴിയാത്തതിനാല്‍ സരസ്വതി മണ്ഡപത്തില്‍ വെബ്ബ് കാസ്റ്റ് വഴി അദ്ദേഹം സംഗീത കച്ചേരി അവതരിപ്പിക്കും. ഇതിനായി ഈ മാസം പത്തിന് സരസ്വതി മണ്ഡപത്തില്‍ വലിയ സ്‌ക്രീന്‍ സ്ഥാപിക്കും. അതിനു വേണ്ടുന്ന ഏര്‍പ്പാടുകള്‍ ക്ഷേത്ര അധികൃതര്‍ ഒരുക്കി വരികയാണ്. വാണി വാഗദീശ്വരി എന്ന കീര്‍ത്തനമാണ് വെബ്കാസ്റ്റ് വഴി ആലപിക്കുക. ഈ ദിവസം ഡെല്ലാസിലെ പൂജാമുറിയില്‍ യേശുദാസ് ദീപം തെളിയിക്കും. ഗാനഗന്ധര്‍വ്വന്റെ ആത്മ സുഹൃത്തും ഗാനരചയിതാവുമായ ആര്‍.കെ. ദാമോദരനാണ് യേശുദാസിന്റെ ഇത്തവണത്തെ യാത്ര ഒഴിവാക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡീകയും യേശുദാസിന്റെ സന്ദര്‍ശനമില്ലെന്നറിഞ്ഞതോടെ വലിയ സങ്കടത്തിലാണ്. യേശുദാസിന്റെ വലിയ ആരാധകന്‍ കൂടിയായ അദ്ദേഹം യേശുദാസിനു വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തും. സരസ്വതി മണ്ഡപത്തില്‍ സംഗീതാര്‍ച്ചനയ്ക്കുള്ള ഒരുക്കങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യേശുദാസ് കുടുംബസമേതമാണ് കൊല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നത്. ഭാര്യ പ്രഭ, മക്കള്‍ വിജയ്, വിനോദ്, വിശാല്‍ എന്നിവര്‍ക്കൊപ്പമാണ് സന്ദര്‍ശനം നടത്തിയത്. അതേ സമയം യേശുദാസിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി 2001 മുതല്‍ സംഗീതാര്‍ച്ചന നടത്തിവന്ന ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തന്റെ പതിവ് മുടക്കാതെ പാടും.

Related Articles
Next Story
Share it