ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ബ്രസീല്‍ ക്രൊയേഷ്യയേയും അര്‍ജന്റീന നെതര്‍ലാന്റിനേയും നേരിടും
ദോഹ: ലോകകപ്പ് ആര് ഉയര്‍ത്തും. പ്രബലരായ 8 ടീമുകളാണ് അവശേഷിക്കുന്നത്. ആവനാഴിയിലെ അവസാന അസ്ത്രവും ഇനി ടീമുകള്‍ പുറത്തെടുക്കും. അതായത് മരണപോരാട്ടങ്ങള്‍ക്കാണ് വിസിലുയരുന്നത്. ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ (രാത്രി 8.30) സാംബാ താളവുമായി ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. ആറാം കിരീടം ലക്ഷ്യമാക്കിയാണ് ബ്രസീല്‍ ഇറങ്ങുക. എന്നാല്‍ കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്നിലും ക്വാര്‍ട്ടറില്‍ പുറത്തായതാണ് ബ്രസീലിന്റെ ചരിത്രം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണിനോട് തോറ്റെങ്കിലും പ്രീക്വാര്‍ട്ടറില്‍ പൂര്‍വ്വാധികം കരുത്തോടെ തിരിച്ച് വരികയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് […]

ദോഹ: ലോകകപ്പ് ആര് ഉയര്‍ത്തും. പ്രബലരായ 8 ടീമുകളാണ് അവശേഷിക്കുന്നത്. ആവനാഴിയിലെ അവസാന അസ്ത്രവും ഇനി ടീമുകള്‍ പുറത്തെടുക്കും. അതായത് മരണപോരാട്ടങ്ങള്‍ക്കാണ് വിസിലുയരുന്നത്. ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ (രാത്രി 8.30) സാംബാ താളവുമായി ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. ആറാം കിരീടം ലക്ഷ്യമാക്കിയാണ് ബ്രസീല്‍ ഇറങ്ങുക. എന്നാല്‍ കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്നിലും ക്വാര്‍ട്ടറില്‍ പുറത്തായതാണ് ബ്രസീലിന്റെ ചരിത്രം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണിനോട് തോറ്റെങ്കിലും പ്രീക്വാര്‍ട്ടറില്‍ പൂര്‍വ്വാധികം കരുത്തോടെ തിരിച്ച് വരികയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കൊറിയക്കെതിരെ വിജയം നേടിയത്. പരിക്ക് പറ്റിയിരുന്ന സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തിയത് കൂടുതല്‍ കരുത്താവും. പ്രതിഭകളുടെ നിറസാന്നിധ്യമാണ് കോച്ച് ടിറ്റെയുടെ ശക്തി.
നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യക്ക് ക്വാര്‍ട്ടറില്‍ ബ്രസീലിനെ മറിക്കകടക്കാനാവുമോ എന്ന് കണ്ട് തന്നെ അറിയണം. അവരുടെ സൂപ്പര്‍ താരം ലൂകാ മോഡ്രിച്ച് ഇതുവരെയും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. 37കാരനായ മോഡ്രിച്ചിന്റെ അവസാന ലോകകപ്പാണ് ഇത്. രണ്ടാം ക്വാര്‍ട്ടറില്‍ തുല്യ ശക്തികള്‍ തമ്മിലുള്ള പോരാണ്. സാക്ഷാല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയും മൂന്ന് തവണ ഫൈനലില്‍ കൈവിട്ട കിരീടം സ്വന്തമാക്കണമെന്ന പ്രതീക്ഷയുമായി ഇറങ്ങുന്ന നെതര്‍ലാന്റും. രാത്രി 12.30നാണ് പോര്. തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറുന്ന മെസ്സി തന്നെയാണ് അര്‍ജന്റീനയുടെ ഊര്‍ജ്ജം. എല്ലാ വശങ്ങളിലൂടെയും അക്രമിച്ച് കളിക്കുക എന്ന ശൈലിയില്‍ ഇറങ്ങുന്ന നെതര്‍ലാന്റിനെ തകര്‍ക്കാന്‍ അര്‍ജന്റീന എന്ത് തന്ത്രമാവും പയറ്റുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സെമിയില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമോ എന്ന ആകാംക്ഷയിലാണ് കാല്‍പന്ത് ലോകം.