വെയ്ല്‍സിനെതിരെ വമ്പന്‍ ജയം നേടി ഇംഗ്ലണ്ടും ഇറാനെ വീഴ്ത്തി യു.എസ്.എയും പ്രീക്വാര്‍ട്ടറില്‍

ദോഹ: ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം വെറും 98 സെക്കന്റിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍… അധികം വൈകാതെ മൂന്നാമത്തെ ഗോളും പിറന്നു. യു.എസ്.എക്കെതിരായ അപ്രതീക്ഷിത സമനിലയില്‍ നിന്നും പാഠം പഠിച്ച് നിര്‍ണായക മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് വെയ്ല്‍സിനെതിരെ തകര്‍പ്പന്‍ ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ വമ്പന്‍ ജയവും മോഹിച്ചെത്തിയ വെയ്ല്‍സിനെ ഇംഗ്ലണ്ട് വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്. ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇരട്ടഗോള്‍ നേടി. 50, 68 മിനിറ്റുകളിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോളുകള്‍. ഫോഡന്‍ 51-ാം മിനിറ്റിലും […]

ദോഹ: ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം വെറും 98 സെക്കന്റിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍… അധികം വൈകാതെ മൂന്നാമത്തെ ഗോളും പിറന്നു. യു.എസ്.എക്കെതിരായ അപ്രതീക്ഷിത സമനിലയില്‍ നിന്നും പാഠം പഠിച്ച് നിര്‍ണായക മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് വെയ്ല്‍സിനെതിരെ തകര്‍പ്പന്‍ ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ വമ്പന്‍ ജയവും മോഹിച്ചെത്തിയ വെയ്ല്‍സിനെ ഇംഗ്ലണ്ട് വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്. ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇരട്ടഗോള്‍ നേടി. 50, 68 മിനിറ്റുകളിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോളുകള്‍. ഫോഡന്‍ 51-ാം മിനിറ്റിലും ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഡിസംബര്‍ നാലിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഗ്രൂപ്പില്‍ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി യു.എസ്.എയും പ്രീക്വാര്‍ട്ടറിലെത്തി. ഡിസംബര്‍ മൂന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ നെതര്‍ലാന്റാണ് എതിരാളികള്‍.
38-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് യു.എസിന് വേണ്ടി ഗോള്‍ നേടിയത്. അവസാന മത്സരം പരാജയപ്പെട്ടതോടെ മൂന്ന് പോയിന്റുള്ള ഇറാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ന് 8.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സ് ടുണീഷ്യയെയും ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനെയും നേരിടും. 12.30 നുള്ള മത്സരത്തില്‍ അര്‍ജന്റീന പോളണ്ടിനെയും സൗദി അറേബ്യ മെക്‌സിക്കോയെയും നേരിടും.

Related Articles
Next Story
Share it