കോവിഡ് വാക്‌സീന്‍ സ്വീകരിക്കില്ല; നിലപാട് കടുപ്പിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ

സാവോ പാളോ: ലോകം കോവിഡ് വാക്‌സിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും വാക്‌സിനെതിരെ കടുത്ത നിലപാടുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ. കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. വാക്‌സിന്‍ സ്വീകരിക്കാതിരിക്കല്‍ തന്റെ അവകാശമാണ്. ബോള്‍സനാരോ പറഞ്ഞു. നേരത്തെയും കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റിനും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് രൂക്ഷമായി തുടരുമ്പോഴും […]

സാവോ പാളോ: ലോകം കോവിഡ് വാക്‌സിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും വാക്‌സിനെതിരെ കടുത്ത നിലപാടുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ. കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. വാക്‌സിന്‍ സ്വീകരിക്കാതിരിക്കല്‍ തന്റെ അവകാശമാണ്. ബോള്‍സനാരോ പറഞ്ഞു.

നേരത്തെയും കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റിനും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് രൂക്ഷമായി തുടരുമ്പോഴും വാക്‌സിനും മാസ്‌കിനും എതിരായ നിലപാടുമായി അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു.

Won't take coronavirus vaccine, it's my right, says Brazilian President Bolsonaro

Related Articles
Next Story
Share it