അശരണരെ ചേര്‍ത്ത് പിടിച്ച് വനിതാ കൂട്ടായ്മ; അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നു

കാഞ്ഞങ്ങാട്: കാരുണ്യ രംഗത്തെ ഈ വനിതാ കൂട്ടായ്മ മാതൃകയാവുകയാണ്. കാരുണ്യത്തിന്റെ മറുവാക്കാവുകയാണ് ഖമറുന്നീസ കാഞ്ഞങ്ങാട്, ഉമ്മു ഹാനി ഉദുമ, എം. റസീന എന്നിവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഈ ചേര്‍ത്ത് പിടിയ്ക്കല്‍ തുടങ്ങിയിട്ട് 20 വര്‍ഷം പിന്നിടുന്നു. ഗുഡ് ഡീഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് കൂടി രൂപീകരിച്ചതോടെ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും വലുതാവുകയാണ്. വിധവകളെയും അവരുടെ മക്കളെയും ചേര്‍ത്തുപിടിക്കുന്ന ഇവര്‍ എല്ലാ മാസവും 100ല്‍ പരം ആളുകളുടെ സംഗമം നടത്തി അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. കാസര്‍കോട് ജില്ലയിലാണ് […]

കാഞ്ഞങ്ങാട്: കാരുണ്യ രംഗത്തെ ഈ വനിതാ കൂട്ടായ്മ മാതൃകയാവുകയാണ്. കാരുണ്യത്തിന്റെ മറുവാക്കാവുകയാണ് ഖമറുന്നീസ കാഞ്ഞങ്ങാട്, ഉമ്മു ഹാനി ഉദുമ, എം. റസീന എന്നിവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഈ ചേര്‍ത്ത് പിടിയ്ക്കല്‍ തുടങ്ങിയിട്ട് 20 വര്‍ഷം പിന്നിടുന്നു. ഗുഡ് ഡീഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് കൂടി രൂപീകരിച്ചതോടെ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും വലുതാവുകയാണ്. വിധവകളെയും അവരുടെ മക്കളെയും ചേര്‍ത്തുപിടിക്കുന്ന ഇവര്‍ എല്ലാ മാസവും 100ല്‍ പരം ആളുകളുടെ സംഗമം നടത്തി അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. കാസര്‍കോട് ജില്ലയിലാണ് കൂടുതല്‍ കേന്ദ്രീകരിക്കുന്നതെങ്കിലും വടക്കേ മലബാറിലെ നിരവധി കുടുംബങ്ങള്‍ക്കും ഇവരുടെ സ്‌നേഹ സ്പര്‍ശമുണ്ട്. 56 അനാഥ കുടുംബത്തിന് ഇവര്‍ സ്ഥിര സഹായം ചെയ്തു വരുന്നു. അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും നേരിട്ടറിഞ്ഞ ഇവര്‍ കൂട്ടത്തിലെ അഞ്ച് പേര്‍ക്ക് വീട് കൂടി നിര്‍മ്മിച്ച് നല്‍കുകയാണ്. കൂട്ടായ്മയ്ക്ക് താങ്ങായി റിട്ട. ഉദ്യോഗസ്ഥന്‍ ഹസിനാര്‍ കൂളിയങ്കാലുമുണ്ട്. അമ്പലത്തറ നായ്ക്കുട്ടിപ്പാറയിലാണ് വീടുകള്‍ പൂര്‍ത്തിയായത്. അമ്പലത്തറയിലെ കെ. അബൂബക്കര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് 40 ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ച് വിധവ കുടുംബങ്ങളെയാണ് ഇവര്‍ പുനരധിവസിപ്പിക്കുന്നത്. ദാറുസ്സലാം എന്ന പേരില്‍ നിര്‍മ്മിച്ച വീടുകളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും നാളെ രാവിലെ 10.30ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. ഡോ. ഖാദര്‍ മാങ്ങാട്, ഡോ.അബ്ദുല്‍ അഹദ് മദനി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Related Articles
Next Story
Share it