ഉദുമ: എരോൽ നാഗത്തിങ്കാലിലെ ബി എൻ രോഹിണി (83) കൊവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ എ കെ ദാമോദരൻ.
മക്കൾ: പരേതനായ വൈ രാമകൃഷ്ണൻ, വൈ ഓമന, വൈ കുഞ്ഞിക്കണ്ണൻ, വൈ ലളിത.
മരുമക്കൾ: കെ പി രാജൻ, പി സതി, സി കെ രാഘവൻ. പരേതരായ നാലാംവാതിക്കൽ അപ്പ മാസ്റ്ററുടെയും ചിറ്റേയിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതനായ ബി എൻ രാഘവൻ, ബി എൻ ശാരദ (കുണ്ടംകുഴി), ബി എൻ യശോദ (പെരിയാട്ടടുക്കം).