9 വയസുകാരിയായ മകളെ വളര്‍ത്തുനായ പീഡിപ്പിച്ചെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനില്‍; നായയെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ മാതാവിന്റെ കള്ളത്തരം പൊളിഞ്ഞു
വളര്‍ത്തുനായ മകളെ പീഡിപ്പിച്ചെന്ന് പരാതി. മെക്‌സിക്കോ സിറ്റിയിലെ തല്‍ഹൗക് ഏരിയയിലാണ് സംഭവം. വളര്‍ത്തുനായ തന്റെ ഒമ്പത് വയസായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് മാതാവ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നല്‍കിയതെന്ന് ദി സണ്‍ റിപോര്‍ട്ട് ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെയും ഒപ്പമുണ്ടായിരുന്ന കുട്ടിയെയും സമാധാനിപ്പിക്കാനായി വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക സെല്ലിലേക്ക് മാറ്റി. ശേഷം പരാതിയില്‍ കാര്യക്ഷമമായ അന്വേഷണവും ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും, […]

വളര്‍ത്തുനായ മകളെ പീഡിപ്പിച്ചെന്ന് പരാതി. മെക്‌സിക്കോ സിറ്റിയിലെ തല്‍ഹൗക് ഏരിയയിലാണ് സംഭവം. വളര്‍ത്തുനായ തന്റെ ഒമ്പത് വയസായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് മാതാവ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നല്‍കിയതെന്ന് ദി സണ്‍ റിപോര്‍ട്ട് ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെയും ഒപ്പമുണ്ടായിരുന്ന കുട്ടിയെയും സമാധാനിപ്പിക്കാനായി വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക സെല്ലിലേക്ക് മാറ്റി. ശേഷം പരാതിയില്‍ കാര്യക്ഷമമായ അന്വേഷണവും ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും, ഭര്‍ത്താവിനെ രക്ഷപെടുത്താനായി വളര്‍ത്തുനായയുടെ തലയില്‍ കുറ്റം ആരോപിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും പോലീസ് അറിയിച്ചു.