തളങ്കര: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജദീദ് റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്മാന് യഹ്യ തളങ്കര നിര്‍വഹിച്ചു. ഒന്നാംസ്ഥാനം നേടിയ പി.എ മുജീബ് റഹ്മാന്, രണ്ടാംസ്ഥാനം നേടിയ ഷിബിലി മൊയ്തീന്, മൂന്നാംസ്ഥാനം നേടിയ റിയാസ് പീടേക്കാരന്‍, നാലാം സ്ഥാനം നേടിയ മഷാല്‍ മഹമൂദ് എന്നിവര്‍ക്ക് യഹ്യ തളങ്കര ഉപഹാരങ്ങള്‍ സമ്മാനിച്ചു. കറന്‍സി-സ്റ്റാമ്പ് ശേഖരണത്തില്‍ തല്പരനായ ഷംസുദ്ദീന് സേട്ടിന് ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഖത്തര്‍ പുറത്തിറക്കിയ പ്രത്യേക കറന്‍സി ഉപഹാരമായി നല്കി.
വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. പി.എ മഹമൂദ് ഹാജി, നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി എന്‍.കെ അന്‍വര്‍, എം.എച്ച് അബ്ദുല്‍ഖാദര്‍, മിഫ്താദ് പീടേക്കാരന്‍, താജുദ്ദീന് ബാങ്കോട്, ഹാരിസ് അബൂബക്കര്‍, പി.എ മുജീബ് റഹ്മാന്, മഷാല്‍ മഹമൂദ്, മിയാദ് പീടേക്കാരന്‍, ഇ. ശംസുദ്ദീന്‍, ഇക്ബാല്‍ കൊട്ടിയാടി, റാസി, അഹമദ് പീടേക്കാരന്‍, മുസ്തഫ, അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. കബീര്‍ സേട്ട് നന്ദി പറഞ്ഞു.