ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കും-എ.കെ.എം അഷ്‌റഫ്; മികച്ച മണ്ഡലമാക്കി മാറ്റും-വി.വി രമേശന്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സംസ്‌കാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമമുണ്ടാവും. അതിര്‍ത്തിയിലുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തും. മഞ്ചേശ്വരത്തുകാര്‍ക്ക് ഇത്തവണ കിട്ടിയ വലിയ ഭാഗ്യമാണ് മഞ്ചേശ്വരത്ത് കാരനായ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുക എന്നത്. മണ്ഡലത്തിന്റെ കായിക സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ പുതിയ വാതായനങ്ങള്‍ തുറക്കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കും. മണ്ഡലത്തെ മതേതര കേന്ദ്രമാക്കും. കന്നഡ സ്‌കൂളുകളില്‍ മലയാളം അധ്യാപകര്‍ പഠിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് […]

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സംസ്‌കാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമമുണ്ടാവും. അതിര്‍ത്തിയിലുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തും. മഞ്ചേശ്വരത്തുകാര്‍ക്ക് ഇത്തവണ കിട്ടിയ വലിയ ഭാഗ്യമാണ് മഞ്ചേശ്വരത്ത് കാരനായ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുക എന്നത്. മണ്ഡലത്തിന്റെ കായിക സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ പുതിയ വാതായനങ്ങള്‍ തുറക്കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കും. മണ്ഡലത്തെ മതേതര കേന്ദ്രമാക്കും. കന്നഡ സ്‌കൂളുകളില്‍ മലയാളം അധ്യാപകര്‍ പഠിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. ഇവിടെ ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നും അഷ്‌റഫ് പറഞ്ഞു.
താന്‍ വിജയിച്ചാല്‍ മഞ്ചേശ്വരത്തെ മികച്ച മണ്ഡലമാക്കി മാറ്റുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്‍ പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയായിരിക്കെ മാരിറ്റൈം ഇന്‍സ്റ്റിറ്റ്യൂട്ട്, തുളു അക്കാദമി എന്നിവ കൊണ്ടുവന്നു. മംഗല്‍പാടി പഞ്ചായത്തില്‍ മാലിന്യ പ്രശ്‌നം നിലനില്‍ക്കുകയാണ്. യു.ഡി.എഫിന്റെ എം.എല്‍.എമാര്‍ക്ക് ഇതിന് പരിഹാരം കാണാനായില്ല. ജില്ലാ പഞ്ചായത്തംഗമായിരിക്കെ അഷ്‌റഫിന് പരിഹാരമുണ്ടാക്കാനായില്ല. മണ്ഡലത്തിലെ കായിക താരങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും. എല്ലാ പഞ്ചായത്തുകളിലും സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കും. തുളുനാടിന്റെ വികസനത്തിന് ഊന്നല്‍ നല്‍കും. ലീഗ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയതയും ബി.ജെ.പിയും വളരുമെന്നും അതുകൊണ്ട് എല്‍.ഡി.എഫ് വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും വി.വി രമേശന്‍ പറഞ്ഞു.

Related Articles
Next Story
Share it