കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആകുമോ?

കുമ്പള: തുടര്‍ച്ചയായ സംവരണം നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പഞ്ചായത്തിലെ ജനങ്ങളിപ്പോള്‍. കഴിഞ്ഞ തവണ പ്രസിഡണ്ട് സ്ഥാനം എസ്.സി., എസ്.ടി. സംവരണമായിരുന്നു. ഇതേ തുടര്‍ന്ന് മുസ്ലിം ലീഗിലെ പുണ്ടരീകാക്ഷ പഞ്ചായത്ത് പ്രസിഡണ്ടായി. അതിന് മുമ്പ് 2010ല്‍ സ്ത്രീ സംവരണവുമായിരുന്നു. ഇത്തവണ നറുക്കെടുപ്പില്‍ വീണ്ടും സ്ത്രീ സംവരണമായി. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം ഭരണ ഘടനാ നിര്‍ദ്ദേശങ്ങള്‍ മറി കടന്ന് തുടര്‍ച്ചയായി സംവരണം ചെയ്യപ്പെടുന്നത് […]

കുമ്പള: തുടര്‍ച്ചയായ സംവരണം നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പഞ്ചായത്തിലെ ജനങ്ങളിപ്പോള്‍. കഴിഞ്ഞ തവണ പ്രസിഡണ്ട് സ്ഥാനം എസ്.സി., എസ്.ടി. സംവരണമായിരുന്നു. ഇതേ തുടര്‍ന്ന് മുസ്ലിം ലീഗിലെ പുണ്ടരീകാക്ഷ പഞ്ചായത്ത് പ്രസിഡണ്ടായി. അതിന് മുമ്പ് 2010ല്‍ സ്ത്രീ സംവരണവുമായിരുന്നു. ഇത്തവണ നറുക്കെടുപ്പില്‍ വീണ്ടും സ്ത്രീ സംവരണമായി. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം ഭരണ ഘടനാ നിര്‍ദ്ദേശങ്ങള്‍ മറി കടന്ന് തുടര്‍ച്ചയായി സംവരണം ചെയ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ഇത് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വാര്‍ഡായി നിശ്ചയിക്കുകയാണെങ്കില്‍ ആരാകും പ്രസിഡണ്ട് എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. കുറെകാലമായി മുസ്ലിം ലീഗാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ജനറല്‍ വാര്‍ഡായി പുനര്‍ നിര്‍ണയിക്കുകയാണെങ്കില്‍ ടി.എം. ശുഹൈബോ ബി.എ. റഹ്മാനോ യൂസഫ് ഉളുവാറോ ആയിരിക്കും പഞ്ചായത്ത് പ്രസിഡണ്ട് എന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മൂന്നുപേരും നേരത്തെ പഞ്ചായത്ത് അംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles
Next Story
Share it