ഇന്ത്യയിലെ കോവിഡ് പരിശോധന വിശ്വസിക്കാനാവില്ലെന്ന് ഓസ്‌ട്രേലിയ

ഓസ്ട്രേലിയ: ഇന്ത്യയിലെ കോവിഡ് പരിശോധന വിശ്വസിക്കാനാവില്ലെന്ന് ഓസ്‌ട്രേലിയ. മടങ്ങിവരുന്ന യാത്രക്കാര്‍ക്കായി ഇന്ത്യയില്‍ നടത്തിയ കോവിഡ് -19 പരീക്ഷണങ്ങള്‍ കൃത്യമല്ലാത്തതും, വിശ്വസനീയമല്ലാത്തതുമാണെന്ന് പശ്ചിമ ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് പ്രീമിയര്‍ മാര്‍ക്ക് മക്ഗൊവന്‍ ആരോപിച്ചു. ഈ പരിശോധനയെ വിശ്വസിക്കുന്നത് ഓസ്ട്രേലിയയില്‍ പ്രശ്നമുണ്ടാക്കുന്നതായും മാര്‍ക്ക് മക് ഗോവാന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തി പെര്‍ത്തിലെ ഹോട്ടല്‍ ക്വാറന്റൈനില്‍ വിധേയരായ നാലുപേര്‍ക്ക് കൊറോണ പോസിറ്റീവ് ആയ സാഹചര്യത്തിലാണ് പരിശോധനാഫലത്തിന്റെ കൃത്യതയെ സംശയമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചെത്തിയ യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന ആശങ്കയിലാണ് പശ്ചിമ […]

ഓസ്ട്രേലിയ: ഇന്ത്യയിലെ കോവിഡ് പരിശോധന വിശ്വസിക്കാനാവില്ലെന്ന് ഓസ്‌ട്രേലിയ. മടങ്ങിവരുന്ന യാത്രക്കാര്‍ക്കായി ഇന്ത്യയില്‍ നടത്തിയ കോവിഡ് -19 പരീക്ഷണങ്ങള്‍ കൃത്യമല്ലാത്തതും, വിശ്വസനീയമല്ലാത്തതുമാണെന്ന് പശ്ചിമ ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് പ്രീമിയര്‍ മാര്‍ക്ക് മക്ഗൊവന്‍ ആരോപിച്ചു. ഈ പരിശോധനയെ വിശ്വസിക്കുന്നത് ഓസ്ട്രേലിയയില്‍ പ്രശ്നമുണ്ടാക്കുന്നതായും മാര്‍ക്ക് മക് ഗോവാന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തി പെര്‍ത്തിലെ ഹോട്ടല്‍ ക്വാറന്റൈനില്‍ വിധേയരായ നാലുപേര്‍ക്ക് കൊറോണ പോസിറ്റീവ് ആയ സാഹചര്യത്തിലാണ് പരിശോധനാഫലത്തിന്റെ കൃത്യതയെ സംശയമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചെത്തിയ യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന ആശങ്കയിലാണ് പശ്ചിമ ഓസ്‌ട്രേലിയ ആരോഗ്യ അധികൃതര്‍.

രോഗം അതിതീവ്രമായാണ് ഇന്ത്യയില്‍ വ്യാപിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്നവരില്‍ കോവിഡ് കണ്ടെത്തിയതിന് നിരീക്ഷണ സംവിധാനങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് മാര്‍ക്ക് മക് ഗോവാന്‍ നടത്തിയിട്ടുള്ളത്. ബോര്‍ഡിംഗിന് മുമ്പ് നടത്തുന്ന കോവിഡ് പരിശോധനയുടെ ആധികാരികതയെ ആണ് മാര്‍ക്ക് മക് ഗോവാന്‍ ചോദ്യം ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന നിരവധി പേരിലാണ് വൈറസ് കണ്ടെത്തുന്നത്. രോഗം അതിതീവ്രമായാണ് ഇന്ത്യയില്‍ വ്യാപിക്കുന്നത്. ഇന്ത്യയിലെ സാഹചര്യം അതീവനാശകരമാണെന്നാണ് ഓസ്ട്രേലിയന്‍ മന്ത്രിയായ കരേന്‍ ആന്‍ഡ്രൂസും കൂട്ടിച്ചേര്‍ത്തു.

ദിനംപ്രതി മൂന്ന് ലക്ഷത്തിലധികമാണ് ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാകസിന്‍ നല്‍കിത്തുടങ്ങും. ഇതിന്റെ രജിസസ്‌ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിക്കും.

Related Articles
Next Story
Share it