പോളിങ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും വീക്ഷിച്ച് വെബ് വ്യൂയിങ് സംഘം
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 738 ബൂത്തുകളില്‍ സ്ഥാപിച്ച ലൈവ് വെബ്കാസ്റ്റിങ് 87 വെബ് വ്യൂയിങ് സംഘം മുഴുവന്‍ സമയവും വീക്ഷിച്ചു. കാസര്‍കോട് സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ജനറല്‍ ഒബ്സര്‍വര്‍ രഞ്ജന്‍ കുമാര്‍ ദാസ്, പൊലീസ് ഒബ്സര്‍വര്‍ വാഹ്നി സിങ്, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് എന്നിവര്‍ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികള്‍ തല്‍സമയം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിച്ചു. രാവിലെ 5.30ന് […]

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 738 ബൂത്തുകളില്‍ സ്ഥാപിച്ച ലൈവ് വെബ്കാസ്റ്റിങ് 87 വെബ് വ്യൂയിങ് സംഘം മുഴുവന്‍ സമയവും വീക്ഷിച്ചു. കാസര്‍കോട് സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ജനറല്‍ ഒബ്സര്‍വര്‍ രഞ്ജന്‍ കുമാര്‍ ദാസ്, പൊലീസ് ഒബ്സര്‍വര്‍ വാഹ്നി സിങ്, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് എന്നിവര്‍ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികള്‍ തല്‍സമയം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിച്ചു. രാവിലെ 5.30ന് മുതല്‍ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. വെബ് വ്യൂയിംഗ് സംഘത്തിന് നിര്‍ദേശം നല്‍കി 10 പേര്‍ പോള്‍ മോണിറ്ററിങ് ചെയ്തു. രണ്ട് പേര്‍ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരായി ചുമതല വഹിച്ചു.
പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ ഇരിക്കുന്നതിന് നേരെ മുകളില്‍ ആണ് ക്യാമറ സ്ഥാപിച്ചിരുന്നത്. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന ആളെ മാസ്‌ക് മാറ്റി ഫസ്റ്റ് പോളിങ് ഓഫീസര്‍ തിരിച്ചറിയുന്നുണ്ടോയെന്ന് വെബ് വ്യൂയിങ്ങ് സംഘം പരിശോധിച്ചു. ഇതില്‍ അപാകത ഉണ്ടായപ്പോള്‍ ഫസ്റ്റ് പോളിങ് ഓഫീസറുമായി തത്സമയം ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. ബൂത്തുകളിലുണ്ടായ പ്രശ്നങ്ങളില്‍ തല്‍സമയം ഇടപെടാന്‍ വെബ് കാസ്റ്റിംഗ് മൂലം കഴിഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിയമയം നടത്തി പോളിംഗ് പരാതി രഹിതമാക്കാന്‍ ഇതുവഴി കഴിഞ്ഞു.